വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ അവിയൽ ഉണ്ടാക്കാം
പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന ഒന്നാണ് അവിയല്‍. അതിനാല്‍ പച്ചക്കറികളുടെ പേരോ വിലനിലവാരമോ അറിയാത്ത അത്ര പരിചയ സമ്പന്നനല്ലാത്ത ഒരു പാചകക്കാരനു പോലും തൊട്ടടുത്ത പച്ചക്കറിക്കടയില്‍ ചെന്ന് 'അവിയലിനുള്ള കൂട്ട്' ആവശ്യപ്പെട്ടാല്‍ നാല്‍പതോ അന്‍പതോ രൂപയ്ക്ക് ഒരാഴ്ചത്തേക്കാവശ്യമായ വിവിധതരം പച്ചക്കറികള്‍ ലഭിക്കും. എന്നാല്‍ ഇവയില്‍ ഇലയിനങ്ങള്‍ ഉണ്ടായിരിക്കുകയില്ല.
സാങ്കേതികമായി അവിയലിനും ഒരു പാചകക്കുറിപ്പുണ്ട്. എന്നാല്‍ ഇതില്‍ പറയുന്നതില്‍ കൂടുതലോ കുറവോ പച്ചക്കറികള്‍ ഉപയോഗിച്ചും അവിയല്‍ ഉണ്ടാക്കാവുന്നതാണ്.
അവിയലിനു വേണ്ട പച്ചക്കറികള്‍
ഒരു കാരറ്റ്
മൂന്നു ബീന്‍സ്
രണ്ട് പച്ച ഏത്തയ്ക്കകള്‍
ഒരു വഴുതനങ്ങ
100 ഗ്രാം വെള്ളരിക്ക
100 ഗ്രാം പടവലങ്ങ
100 ഗ്രാം ചേന
ഒരു മുരിങ്ങക്ക
രണ്ടു കപ്പ് തേങ്ങ തിരുമ്മിയത് അരച്ചെടുക്കുക. ഒരു ടീസ്പൂണ്‍ ജീരകവും ആറ് പച്ചമുളകുകളും അവിയലിന്് ആവശ്യമുണ്ട്.
രണ്ടു കപ്പ് തേങ്ങ തിരുമ്മിയത്.
ഒരു ടീസ്പൂണ്‍ ജീരകം
ആറ് പച്ചമുളക്
ഇതെല്ലാം ചേര്‍ത്ത് വേവിച്ച മിശ്രിതത്തിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തൈരും കാല്‍കപ്പ് വെളിച്ചെണ്ണയും ചേര്‍ക്കണം.
2 ടേബിള്‍ സ്പൂണ്‍ തൈര്
1/4 കപ്പ് വെളിച്ചെണ്ണ
ഇതോടൊപ്പം പാകത്തിന് ഉപ്പും അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കറിവേപ്പിലയും ചേര്‍ക്കുക.
ഉപ്പ്
1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി
കറിവേപ്പില
പാചകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ പച്ചക്കറികള്‍ മുറിച്ചെടുക്കുക. ഇത് മഞ്ഞള്‍പൊടിയിട്ട വെള്ളത്തില്‍ തിളപ്പിക്കുക. അരച്ച തേങ്ങ ഇതിലേക്ക് ഇടുക. അഞ്ചു മിനുട്ട് വേവിച്ച ശേഷം പാകത്തിന് ഉപ്പു ചേര്‍ക്കുക.
അടുപ്പില്‍ നിന്ന് ഇറക്കി വെച്ച ശേഷം തൈരും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. അവിയല്‍ ചൂടോടെ വിളമ്പാം.

Comments
Post a Comment